Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Britain Syro-Malabar

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ റീ​ജ​ണൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് സ്കോ​ട്‍​ല​ൻ​ഡി​ൽ തു​ട​ക്ക​മാ​യി

ബ​ർ​മിംഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ൽ​സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന റീ​ജണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​ക്ടോ​ബ​ർ 3 ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി.

രൂ​പ​ത​യി​ലെ പ​ന്ത്ര​ണ്ട് റീ​ജി​യ​ണു​ക​ളി​ലെ നൂ​റി​ല​ധി​കം ഇ​ട​വ​ക​ക​ൾ/​മി​ഷ​നു​ക​ൾ / പ്രൊ​പ്പോ​സ്ഡ് മി​ഷ​നു​ക​ളി​ൽ​നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് വി​വി​ധ റീ​ജണ​ലു​ക​ളി​ലാ​യി വി​വി​ധ ദി​വ​സ​ങ്ങ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ്കോ​ട്ല​ൻ​ഡ് റീ​ജി​യ​ണി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ARMADALE ACADEMY,West Main Street, Armadale, West Lothian, EH48 3 LY യി​ൽ ന​ട​ത്ത​പ്പെ​ടും. പ്രെ​സ്റ്റ​ൺ റീ​ജ​ണി​ൽ ര​ച​ന മ​ത്സ​ര​ങ്ങ​ളും എ​ഴു​ത്തു​മ​ത്സ​ര​ങ്ങ​ളും  ലി​വ​ർ​പൂ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടുന്ന മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ റീ​ജണു​ക​ളി​ലും ഏ​കീ​കൃ​ത​മാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നാ​യി നി​യ​മാ​വ​ലി​യും വി​ഷ​യ​ങ്ങ​ളും ക്ര​മ​ബ​ദ്ധ​മാ​യി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച രൂ​പ​താ​കേ​ന്ദ്ര​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ലേ​റ്റ് ഇ​തി​ന​കം ത​ന്നെ എ​ല്ലാ റീ​ജണു​ക​ളി​ലും കൈ​മാ​റി​യി​ട്ടു​ണ്ട്.

എ​ല്ലാ റീ​ജ​ണു​ക​ളി​ലെ​യും മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 1 നോ​ടു​കൂ​ടി പൂ​ർ​ത്തി​യാ​കും. ഓ​രോ റീ​ജി​യ​ണി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ക​ലോ​ത്സ​വ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക​ൾ രൂ​പ​ത​യി​ൽ നി​ന്നും നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട് . ഈ ​ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും റീ​ജണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ക.

ഓ​രോ എ​യ്ജ് വി​ഭാ​ഗ​ത്തി​ലും റീ​ജ​ണ​ൽ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കാ​ണ് ന​വം​ബ​ർ 21-ന് ​ലീ​ഡ്സ് റീ​ജ​ണി​ലെ സ്കെ​ന്തോ​ർ​പ്പി​ൽ ന​ട​ക്കു​ന്ന രൂ​പ​താ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.​രൂ​പ​ത ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ [email protected] എ​ന്ന ഈ​മെ​യി​ലു​വ​ഴി ഒ​ക്ടോ​ബ​ർ 10-ന​കം പൂ​ർ​ത്തി​യാ​ക്ക​ണം.

പൂ​ർ​ത്തീ​ക​രി​ച്ച ഷോ​ർ​ട്ട് ഫി​ലിം ഒ​ക്ടോ​ബ​ർ 18 രാ​ത്രി 12 മ​ണി​യ്ക്ക് മു​ൻ​ബ് സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. ക​ലോ​ത്സ​വ​ത്തെ​ക്കു​റി​ച്ചും നി​യ​മാ​വ​ലി​യെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നാ​യി താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്ക​ണം എ​ന്ന് ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി ​ആ​ർ ഓ ​ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

Latest News

Corehub Up